20 April 2024 Saturday

എടപ്പാൾ ടൗണിൽ പൊടിശല്യം രൂക്ഷം:ദുരിതത്തിലായി വ്യാപാരികളും യാത്രക്കാരും

ckmnews

എടപ്പാൾ ടൗണിൽ പൊടിശല്യം രൂക്ഷം:ദുരിതത്തിലായി  വ്യാപാരികളും യാത്രക്കാരും


എടപ്പാൾ:മേൽപ്പാലത്തിനടിയിൽ ഇൻ്റർലോക്ക് പതിച്ചതിനു മുകളിൽ എം സാൻ്റ് വിതറിയതോടെ ടൗണിൽ പൊടിശല്ല്യം രൂക്ഷമാവുന്നു.വലിയ വാഹനങ്ങൾ

അമിത വേഗതയിൽ കടന്നു പോകുമ്പോഴും ശക്തമായ കാറ്റിലും പാറിപ്പറക്കുന്ന പൊടിപടലങ്ങൾ രോഗികളും കുട്ടികളും അടക്കമുള്ള യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.മാസ്ക് ധരിക്കുന്നത് മൂലം ഒരു പരിധിവരെ പൊടിശല്യത്തിൽ നിന്നും സുരക്ഷ കവചമാകുന്നുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങൾക്കാണ് കൂടുതൽ പൊടിശല്യം ബാധിക്കുന്നത്.പലചരക്ക് ,പച്ചക്കറി, ബേക്കറി, ഹോട്ടലുകൾ എന്നിവക്കാണ് സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കുന്നത്.

ഉദ്ഘാടനത്തോട് അടുക്കുന്ന മേൽപ്പാലത്തിൻ്റെ അവസാനഘട്ട പണികൾ നിലനിൽക്കുമ്പോഴും ഇത് നിക്കം ചെയ്യാനുള്ള നടപടി ഒന്നും തന്നെ ആയിട്ടില്ല.