24 April 2024 Wednesday

എടപ്പാൾ ടൗണിൽ ഭീതി പരത്തി യുവാവിന്റെ മണിക്കൂറുകൾ നീണ്ട അഭ്യാസപ്രകടനം:ചോദ്യം ചെയ്തവർക്ക് നേരെ കയ്യേറ്റ ശ്രമം

ckmnews

എടപ്പാൾ ടൗണിൽ  ഭീതി പരത്തി യുവാവിന്റെ മണിക്കൂറുകൾ നീണ്ട അഭ്യാസപ്രകടനം:ചോദ്യം ചെയ്തവർക്ക് നേരെ കയ്യേറ്റ ശ്രമം


എടപ്പാൾ: നടു റോഡിൽ ബൈക്ക് മറിച്ചിട്ട് അഭ്യാസത്തിന് മുതിർന്ന യുവാവിനെ തടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.എടപ്പാൾ പട്ടാമ്പി റോഡിൽ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടുകൂടിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബൈക്ക് റോഡിലേക്ക് മറിച്ചിടുകയും കാറിന് മുകളിൽ കേറി ഇരിക്കുകയും ചെയ്തത് ചോദ്യം ചെയ്തതോടെ 

യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.ഏറെ നേരം നീണ്ട അഭ്യാസപ്രകടനം കാണാൻ ജനങ്ങളും തടിച്ചുകൂടി.ഗതാഗതം തടസപ്പെട്ടതോടെയാണ്  എടപ്പാൾ ടൗണിലെ ഹോംഗാർഡ് ശിവദാസനും നാട്ടുകാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന് മനസിലായതോടെ യുവാവിന്റെ വീട്ടുകാരെ  വിളിച്ചു വരുത്തിയാണ് യുവാവിനെ അനുയയിപ്പിച്ച് വീട്ടുകാർക്കൊപ്പം പറഞ്ഞു വിട്ടത്.