20 April 2024 Saturday

പൊന്നാനി മാതൃ-ശിശു ആശുപത്രിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ckmnews

പൊന്നാനി മാതൃ-ശിശു ആശുപത്രിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു


പൊന്നാനി മാതൃ -ശിശു ആശുപത്രിയുടെ ശോചനീയാവസ്ഥക്കും,ഗർഭിണികൾക്കും കൂട്ടിരിപ്പുകാർക്കും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്ത അധികൃതരുടെ അനാസ്ഥക്കുമെതിരെയും പൊന്നാനി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പൊന്നാനി താലൂക്കിലെ ദിനേന നൂറ് കണക്കിന് ഗർഭിണികളും കുട്ടികളും ആശ്രയിക്കുന്ന മാതൃ-ശിശു ആശുപത്രി ആവശ്യമായ സൗകര്യങ്ങളില്ലാതെ വീർപ്പ്മുട്ടുകയാണ്. രോഗികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ പുറത്തുള്ള കടകളെയും, വീടുകളെയും ആശ്രയിക്കേണ്ട ദുരവസ്ഥയാണുള്ളത്. രോഗികളുടെ എണ്ണവും,പ്രസവ കേസുകളും ഗണ്യമായ രീതിയിൽ വർദ്ധിക്കുമ്പോഴും സംവിധാനങ്ങൾ ഒരുക്കാതെ ആശുപത്രി അധികൃതരും പൊന്നാനി നഗരസഭയും നോക്കുകുത്തിയായി നിൽക്കുകയാണ്.രോഗികൾക്ക് നിലത്ത് കിടക്കേണ്ടിവരികയും, ഗർഭിണികളെ പീഡിയാട്രിക് വാർഡുകളിലും, മറ്റ് വാർഡുകളിലേക്കും മാറ്റുന്നു.സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് ശുചി മുറികളെല്ലാം അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്.രോഗികൾക്കുള്ള പ്രാഥമിക ആവശ്യങ്ങളടക്കമുള്ള കാര്യത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശക്ക് നൽകിയ നിവേദനത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.മുനിസിപ്പൽ കാര്യാലയത്തിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ആശുപത്രി കവാടത്തിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.പൊന്നാനി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷെബീർ ബിയ്യം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.എ ബക്കർ, കെ.വി റഫീഖ്, എ.എ റഊഫ്, സാദിഖ്‌ നെച്ചിക്കൽ, അഡ്വ. നിയാസ്, ഷെമീർ വെളിയങ്കോട്, ജസീർ തെക്കേപ്പുറം, എൻ. ഫസലുറഹ്മാൻ,ഷബീർ മാങ്കുളം, മുസ്ലിം ലീഗ് നേതാക്കളായ വി.വി ഹമീദ്, വി.പി ഹുസൈൻ കോയ തങ്ങൾ, എം.പി നിസാർ, യു. മുനീബ്, അക്ബർ തെക്കേപ്പുറം, ബാദുഷ പി.പി എന്നിവർ സംസാരിച്ചു. ,അബു പാലപ്പെട്ടി,റാഫി പത്തായി,ഇല്യാസ് മൂസ,ജഫീറലി പള്ളിക്കര,റാഷിദ്‌ കോക്കൂർ, റമീസ് പെരുമുക്ക്,അഹ്‌റാസ് പാലപ്പെട്ടി,അക്മൽ കോക്കൂർ ,മുബാറക് പാടൂക്കാരൻ,ഫാറൂഖ് പുതുപൊന്നാനി,മുജീബ്, ഷാരോൺ,ഇന്താസ് കോലിക്കര,അസ്‌ലം, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.