20 April 2024 Saturday

പ്രസ്താവന നടത്തുമ്പോൾ മതനേതാക്കൾ കൂടുതൽ ശ്രദ്ധിക്കണം :സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

ckmnews

പ്രസ്താവന നടത്തുമ്പോൾ മതനേതാക്കൾ കൂടുതൽ ശ്രദ്ധിക്കണം :സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ


കുന്നംകുളം:മതനേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.വികാരപരമായ പ്രസ്താവനകൾ ഒരുവിഭാഗം നേതാക്കളും നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ‘ജിഹാദ്: വിമർശനവും യാഥാർഥ്യവും’ എന്ന പ്രമേയത്തിൽ സമസ്ത തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബോധനയത്നത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ജില്ലാ പ്രസിഡന്റ് എൻ.കെ. അബ്ദുൽഖാദർ മുസ്‌ലിയാർ അധ്യക്ഷനായി.ജനറൽ സെക്രട്ടറി പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ, ജാമിഅ നൂരിയ്യ അറബിക്‌ കോളേജ് ലക്ചറർ ളിയാഉദ്ദീൻ ഫൈസി മേൽമുറി, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സിദ്ദിഖ് ഫൈസി മങ്കര, സിദ്ദിഖ് ബദ്‌രി മൗലിദ്, അൻവർ മുഹ്‌യിദ്ദീൻ ഹുദവി, അബ്ദുൽകരീം, ഫൈസി പൈങ്കണ്ണിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.