20 April 2024 Saturday

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.

ckmnews


തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. വിവാഹ റജിസ്‌ട്രേഷന്‍ കഴിഞ്ഞു. എസ്എഫ്‌ഐ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന റിയാസ്, ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് വീണ.