23 April 2024 Tuesday

എ ബി ബിജേഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

ckmnews

എ ബി ബിജേഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു


പെരുമ്പിലാവ് :എ ബി ബിജേഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം – ഡിവൈഎഫ്‌ഐ – 

എസ് എഫ് ഐ സംയുക്തമായി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയുമുണ്ടായി. സിപിഐ എം ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് എന്‍എ ഷനോഫ്, എസ് എഫ് ഐ ഏരിയാ സെക്രട്ടറി യു എം ഗോപകുമാര്‍ എന്നിവര്‍ പുഷ്പചക്രമര്‍പ്പിച്ചു. തുടര്‍ന്ന് വില്ലന്നൂര്‍ സെന്ററില്‍ സി പി ഐ എം ജില്ലാ കമ്മറ്റിയംഗം ടി കെ വാസു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡെണ്ട് വിഎ വിനീഷ് എന്നിവര്‍ പതാക ഉയര്‍ത്തി.അനുസ്മരണ പൊതുയോഗം എസ് എഫ് ഐ സംസ്ഥാന പ്രസിഡെണ്ട് വിഎ വിനീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍ അധ്യക്ഷനായി.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ്, എസ് എഫ് ഐ ജില്ലാ സെക്രട്ടറി സി എസ് സംഗീത്, പ്രസിഡണ്ട് ജാസിര്‍ ഇക്ബാല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ റെജുല ജയന്‍, മൃദുല ദേവാനന്ദ്, ഏരിയാ സെക്രട്ടറി യുഎം ഗോപകുമാര്‍, ഡിവൈഎഫ്‌ഐ ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി ടി എ ഫൈസല്‍, ബിജേഷിന്റെ സഹോദരന്‍ എ ബി ബിനേഷ് എന്നിവര്‍ പങ്കെടുത്തു. ഡി വൈ എഫ് ഐ വെസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് എന്‍എ ഷനോഫ് സ്വാഗതവും, സി പി ഐ എം കടവല്ലൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി എം എം നൗഷാദ് നന്ദിയും പറഞ്ഞു.