29 March 2024 Friday

വിദ്യാർത്ഥികൾക്ക് മുൻകരുതലൊരുക്കി വട്ടംകുളം സർവീസ് സഹകരണ ബാങ്ക്

ckmnews

വിദ്യാർത്ഥികൾക്ക് മുൻകരുതലൊരുക്കി വട്ടംകുളം സർവീസ് സഹകരണ ബാങ്ക്


എടപ്പാൾ: വിദ്യാലയങ്ങൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് മുൻകരുതലൊരുക്കി വട്ടംകുളം സർവീസ് സഹകരണ ബാങ്ക്. സാനിറ്റൈസർ, മാസ്ക് ഉൾപ്പെടെയാണ് ബാങ്ക് നൽകിയത്. വട്ടംകുളം സി.പി എൻ.യു.പി സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർക്കായി ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷറഫ് ഉപകരണങ്ങൾ കൈമാറി. പി.ടി.എ പ്രസിഡണ്ട് അനീഷ്.പ്രധാനാധ്യാപിക എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇടവേളയ്ക്കു ശേഷം കോ വിഡ് കുറത്തെങ്കിലും വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഉപകരണങ്ങൾ നൽകിയത്.ബാങ്ക് വൈസ് പ്രസിഡണ്ട് പന്നിക്കോട്ട് രവികുമാർ ,ഡയരക്ടർമാരായ എം.മാലതി, ഭാസ്കരൻ വട്ടംകുളം, എൻ.വി.അഷറഫ്, മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഏട്ടൻ ശുകപുരം, കെ.സജി, എന്നിവർ പ്രസംഗിച്ചു.