25 April 2024 Thursday

എസ് സി മോർച്ച പൊന്നാനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി

ckmnews

എസ് സി മോർച്ച പൊന്നാനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി


പൊന്നാനി : എസ് സി മോർച്ച പൊന്നാനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി.കേന്ദ്ര സർക്കാർ അനുവദിക്കുന്ന പദ്ധതികളും ഫണ്ടുകളും പേരുമാറ്റി ചിലവഴിക്കാതെ അർഹതപ്പെട്ടവർക്ക് കൃത്യമായി നൽകണമെന്നും പട്ടികജാതി കോളനികളിൽ കുടിവെള്ളവും അടച്ചുറപ്പുള്ള പാർപ്പിടവും,

 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും നൽകി എസി വിഭാഗത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.അടിസ്ഥാന ജനവിഭാഗത്തിൻ്റെ ഉന്നമനത്തിനു വേണ്ടി ഘോരഘോരം പ്രസംഗിച്ചിരുന്ന  സിപിഎം ഇപ്പോൾ പിണറായി വിജയൻ്റെ ഭരണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കും മാഫിയകൾക്കും വേണ്ടി മാത്രമേ വായ തുറക്കുന്നൊള്ളൂയെന്ന് യോഗം ഉദ്ഘാടനം ചെയ്ത  ബിജെപി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ആരോപിച്ചു.എസി മോർച്ച പൊന്നാനി മണ്ഡലം കൺവീനർ

എം.ടി.ജയരാജൻ അധ്യക്ഷത വഹിച്ചു.രാജീവ്കല്ലംമുക്ക്

പൊന്നാനി മണ്ഡലം ബിജെപി പ്രസിഡൻണ്ട് പ്രസാദ് പടിഞ്ഞാക്കര,വീ ടി ജയപ്രകാശൻ മാഷ്,

 ചക്കൂത്ത് രവീന്ദ്രൻ,

സി എച്ച് വിജയതിലകൻ,

ഇ ജി ഗണേശൻ,നടരാജൻ,സുഭാഷ് കോട്ടത്തറ എന്നിവർ സംസാരിച്ചു