29 March 2024 Friday

നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

ckmnews


ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിലെ കോക്കൂർ പാടശേഖരത്തിലുൾപ്പെടുന്ന പുത്തൻകുളം തോടിനോട് ചേർന്ന് സ്വകാര്യ വെക്തി വയൽ നികത്തിയത് പൂർവ്വ സ്ഥിതിയിലാകണമെന്നാവശ്യപ്പെട്ട് ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ജില്ലാ കളക്ടർക് പരാതി നൽകുകയും പരാതിയുടെ കോപ്പി വില്ലേജ് ഓഫിസർ ,കൃഷിഭവൻ എന്നിവർകും നൽകി .

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം, ആലംകോട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതിനൽകിയത്.

ഇതിനോടൊപ്പമുള്ള ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പുത്തൻകുളം തോട്  ഗ്രാമപഞ്ചായത്ത് ഇടപെട്ട് ശ്കതമായ നടപടി സ്വീകരിച്ചതിനെ തുടർന്ന് പൂർവ്വ സ്ഥിതിയിലാക്കിയെങ്കിലും വയൽ ഭിത്തി കെട്ടി മണ്ണിട്ട് നികത്തിയ സ്ഥിതി തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർക് പരാതി നൽകിയത്.അധികാരികളുടെ ഭാഗത്തു നിന്നും തുടർ നടപടികൾ  ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി .