25 April 2024 Thursday

ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ കിഡ്നി രോഗങ്ങൾ വർധിക്കാൻ കാരണമായി:ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ റഫീഖ

ckmnews

ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ കിഡ്നി രോഗങ്ങൾ വർധിക്കാൻ കാരണമായി:ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ റഫീഖ


എടപ്പാൾ :പുതിയ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ കിഡ്നി രോഗങ്ങൾ വർധിക്കാൻ കാരണമായതായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ റഫീഖ.ചിട്ടയാർന്ന ജീവിത ശൈലിയും, നിരന്തര വ്യായാമങ്ങളും രോഗ ബാധയിൽ നിന്നും നമ്മെ സംരക്ഷിക്കുമെന്നും  അവർ പറഞ്ഞു.വട്ടംകുളം ടൗൺ ഗ്രീൻസിറ്റിയുടെ 10ആം വാർഷികത്തിന്റെ ഭാഗമായി നടന്ന സൗജന്യ കിഡ്നി രോഗ നിർണായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് വട്ടംകുളം ഗ്രീൻസിറ്റി കിഡ്നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.വട്ടംകുളം സി.പി.എൻ.യൂ. പി സ്കൂൾ നടന്ന പരിപാടിയിൽ പ്രാദേശത്തെ 200ൽ പരം ആളുകൾ പങ്കെടുത്തു.വട്ടംകുളം ഗ്രീൻസിറ്റി കോർഡിനേറ്റർ ഉമ്മർ ടിയു അധ്യക്ഷത വഹിച്ചു.ഗ്രീൻസിറ്റി കോർഡിനേറ്റർ പത്തിൽ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌, അഷ്‌റഫ്‌ മാണൂർ,എംഎ നജീബ്,ഭാസ്ക്കരൻ വട്ടംകുളം, സുമിത്ര, ഫസീല സജീബ്, അനീഷ് പിഎച്, മുസ്തഫ കെ, കെഎം സലാം, പിവി ഷുഹൈബ് ഹുദവി, ഏവി നബീൽ, സജീർ എംഎം, റഫീഖ് ചേകനൂർ എന്നിവർ പ്രസംഗിച്ചു.ഗ്രീൻസിറ്റി കൺവീനർ മുഫസ്സിർ എംകെ, ചെയർമാൻ അനസ്, ട്രഷറർ എംകെ സക്കീർ,അലിയാർ ടിപി, അക്ബർ പിവി,അലി ചെറുകാട്, നൗഷാദ് ടിയു,ഉമ്മർ എംഎ, ഫാസിൽ പിഎച്ച് എന്നിവർ നേതൃത്വം നൽകി