20 April 2024 Saturday

ചാവക്കാട് യുവാക്കൾ തമ്മിൽ സംഘർഷം:ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ckmnews

ചാവക്കാട് യുവാക്കൾ തമ്മിൽ സംഘർഷം:ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു


ചാവക്കാട് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പരവീട്ടിൽ ബിജു ആണ് മരിച്ചത്.ചാവക്കാട് മണത്തല ചാപ്പറമ്പിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കുത്തേറ്റ ബിജുവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിയതെന്നാണ് വിവരം.സംഭവസ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്