25 April 2024 Thursday

ബിഡികെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബിഡികെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും നഹാസ് ഹോസ്പിറ്റൽ പരപ്പനങ്ങാടിയും സംയുക്തമായി ഐഎംഎ പെരിന്തൽമണ്ണയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.50 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 33 പേർ രക്തം നൽകി. സമാപന യോഗത്തിൽ നഹാസ് ഹോസ്പിറ്റൽ എംഡി ഡോക്ടർ അബ്ദുൾ മുനീർ കെ  പങ്കെടുത്തു.ക്യാമ്പിൽ ബിഡികെ തിരൂരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത്ത് വെള്ളിയാമ്പുറം,വിനീത് ദേവദാസ്, ജിതിൻ,അഫ്സൽ തലപ്പാറ, ജുനൈദ് പികെ, താലൂക്ക് കോർഡിനേറ്റർ മുഹമ്മദ്‌ പരപ്പനങ്ങാടി,തിരൂർ താലൂക്ക് ട്രഷറർ ജിതിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ബിപിൻ ചന്ദ്രൻ,ഏയ്ഞ്ചൽസ് വിംഗ് അംഗങ്ങളായ ഷഹാന ഷർത്തു,ശരണ്യ,സുബ്ന,ഫാത്തിമ തെസ്നി,നഹാൻ,ആയിഷ,സുഹൈല ജെബിൻ,സഫ,ഷഹ്‌മ,നിബ,റിസ്വാന , നഹാസ് ഹോസ്പിറ്റൽ സ്റ്റാഫ്,ഡോക്ടർ മുഹമ്മദ് ജംഷാദ്, വിശ്വനാഥൻ കാരയിൽ, അശ്വതി, മഞ്ജുള, ഷിയാസ്, ഷബീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.