20 April 2024 Saturday

പൊന്നാനി സബ് ആർ.ടി.ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഏജന്റിൽനിന്ന് 15,200 രൂപ പിടിച്ചെടുത്തു

ckmnews

പൊന്നാനി സബ് ആർ.ടി.ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഏജന്റിൽനിന്ന് 15,200 രൂപ പിടിച്ചെടുത്തു


പൊന്നാനി:സബ് ആർ.ടി.ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഏജന്റിൽനിന്ന് 15,200 രൂപ പിടിച്ചെടുത്തു.ശനിയാഴ്ച വൈകീട്ടാണ് വിജിലൻസ് സംഘം ഓഫീസിൽ പരിശോധന നടത്തിയത്. ഫയലുകൾ തീർപ്പാക്കുന്നതിൽ ക്രമക്കേടുകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.ആർ.ടി. ഓഫീസുകളിൽനിന്നുള്ള സേവനങ്ങൾ ഓൺലൈൻവഴിയാക്കിയിട്ടും ഏജന്റുമാർ ഇപ്പോഴും ഓഫീസിലെത്തുന്നുണ്ട്.മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി.ഫിറോസ് എം. ഷെഫീഖിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എം.ഗംഗാധരന്റെ നേതൃത്വത്തിലാണ് ഓഫീസിൽ പരിശോധന നടത്തിയത്.എ.എസ്.ഐ. മധുസൂധനൻ, ഷിഹാബ്, ദിനേഷ്, പ്രശോഭ്, രാജീവ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.