24 April 2024 Wednesday

പൊന്നാനി എം.ഐ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ അണുനശീകരണം നടത്തി

ckmnews

പൊന്നാനി എം.ഐ.ഗേൾസ് ഹയർ സെക്കൻ്ററി  സ്കൂളിൽ അണുനശീകരണം നടത്തി


പൊന്നാനി:പൊന്നാനി ഫയർ & റെസ്‌ക്യു സ്റ്റേഷൻ ഓഫിസർ രാധാകൃഷ്ണൻ്റെ നിർദ്ദേശപ്രകാരവും സിവിൽ ഡിഫൻസ് കോഡിനേറ്റർ അയൂബിൻ്റെ നേതൃത്വത്തിലുള്ള  സിവിൽ ഡിഫൻസ് അംഗങ്ങൾ സ്കൂളിൽ ശുചീകരണം നടത്തി. പൊന്നാനി എം.ഐ.ഗേൾസ് ഹയർ സെക്കൻ്ററി  സ്കൂളിൽ പൊന്നാനി സിവിൽ ഡിഫൻസ് അംഗങ്ങൾ  അണുനശീകരണം  നടത്തിയത്. സിവിൽ ഡിഫൻസ് അംഗങ്ങളായ ഷിബിലി, പ്രേമ വൈദ്യർ മൂല, ബീന തുടങ്ങിയവരാണ് സ്കൂളിൽ അണു നശീകരണം നടത്തിയത്.