19 April 2024 Friday

തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറി നിറഞ്ഞ് അജ്ഞാത മൃതദേഹങ്ങൾ

ckmnews

തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറി നിറഞ്ഞ് അജ്ഞാത മൃതദേഹങ്ങൾ


മെഡിക്കൽ കോളേജ്: ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ നടപടിയില്ല.നാലുമാസം വരെ പഴക്കം ചെന്നതടക്കം ഒമ്പത് അജ്ഞാത മൃതദേഹങ്ങളാണ് ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ച,ബന്ധുക്കളില്ലാത്തവരുടെ മൃതദേഹങ്ങളാണ് ഇതെല്ലാം. മോർച്ചറിയിൽ ആകെ പതിനാറ് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. ഇതിൽ ഒമ്പതെണ്ണത്തിലും അജ്ഞാതമൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.മറ്റു മൃതദേഹങ്ങൾ സൂക്ഷിക്കാനാകാതെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മാധ്യമങ്ങളിൽ പരസ്യം നൽകി മൂന്നുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളാരും എത്തിയില്ലെങ്കിൽ മൃതദേഹം സംസ്കരിക്കാമെന്നാണ് നിയമം. പോലീസാണ് ഇതിനുവേണ്ട നടപടി സ്വീകരിക്കേണ്ടത്.മൃതദേഹങ്ങൾ സംസ്കരിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽകോളേജ് നിരന്തരം പോലീസിനെ സമീപിക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ല