25 April 2024 Thursday

അണ്ടത്തോട് പെട്രോൾ പമ്പ് കുത്തി തുറന്ന് 25000 രൂപ കവർന്നു

ckmnews

അണ്ടത്തോട് പെട്രോൾ പമ്പ് കുത്തി തുറന്ന് 25000 രൂപ കവർന്നു


ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലം പെട്രോൾ പമ്പിൽ മോഷണം.പമ്പിലെ ഓഫീസ് മുറിയുടെ പൂട്ട് തകർത്തണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്.പെട്രോൾ പമ്പിൽ 23 CCTV ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകളെല്ലാം ദിശമാറ്റി വെച്ചാണ് മോഷണം നടത്തിയത്. ഓഫീസ് ഷട്ടറിൻ്റെ പൂട്ടുകൾ തകർത്ത് അകത്ത് കടന്ന് മേശവലിപ്പിൽ നിന്നുമാണ് കാൽ ലക്ഷം രൂപയോളം കവർന്നത്. ഇന്നുരാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു