29 March 2024 Friday

പൊന്നാനിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

ckmnews

പൊന്നാനിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ


പൊന്നാനിയിൽ പതിനാലുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പത്തൊൻപത്കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്.പൊന്നാനി സ്വദേശിയായ 19 കാരനെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.മാസങ്ങൾക്ക് മുമ്പ് പീഡനത്തിനിരയായ പെൺകുട്ടി ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്.വീട്ടുകാർ പൊന്നാനി പോലീസിന് നൽകിയ പരാതിയിലാണ് 19കാരൻ പിടിയിലായത്.പിടിയിലായ കൗമാരക്കാരൻ റിമാന്റിലാണ്