28 March 2024 Thursday

കർഷകർക്ക് ആശ്വാസമേകി കൃഷി ഭവൻ നെൽ വിത്തുകൾ വിതരണം ചെയ്തു.

ckmnews

കർഷകർക്ക്  ആശ്വാസമേകി കൃഷി ഭവൻ നെൽ വിത്തുകൾ വിതരണം ചെയ്തു

എടപ്പാൾ: കർഷകർക്ക്  ആശ്വാസമേകി കൃഷി ഭവൻ നെൽ വിത്തുകൾ വിതരണം ചെയ്തു. മാണൂർ കായൽ പാടശേഖരത്തിൽ വെള്ളം കയറി കൃഷി നശിച്ച കർഷകർക്കാണ് ആശ്വാസമേകി വീണ്ടും കൃഷിയിറക്കുവാൻ എടപ്പാൾ കൃഷിഭവൻ  സൗജന്യമായി വിത്തുകൾ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം  എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി .സുബൈദ നിർവ്വഹിച്ചു. കഴിഞ്ഞ ആഴ്ച പൂർണ്ണമായും നശിച്ച നെൽകൃഷി പുനരാരംഭിക്കുന്നതിന് ഇത്രയും വേഗം നെൽവിത്ത് അനുവദിച്ചത് ആദ്യമായാണെന്ന് കർഷകർ അഭിപ്രായപ്പെട്ടു.

കൃഷി ഓഫീസർ. എംവി വിനയൻ സ്വാഗതം പറഞ്ഞു. പത്താം വാർഡ്  മെമ്പർഎം കെ എം ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക വികസന സമിതി അംഗം കെ.വേലായുധൻ, പാടശേഖര സെക്രട്ടറി പി.സ്വാമിനാഥൻ, കൃഷി അസി. അഭിലാഷ്.സി.പി , കർഷകരായ ചുങ്കത്ത് പ്രഭാകരൻ, ജയദേവൻ കെപി വിജയൻ കെപി. ഷാജു ഉദിനിക്കര എന്നിവർ സംസാരിച്ചു.