29 March 2024 Friday

ഇന്ധന വിലവർധനവിൽ എടപ്പാളിലെ ഓട്ടോ ഡ്രൈവേഴ്സ് പ്രതിഷേധിച്ചു

ckmnews

ഇന്ധന വിലവർധനവിൽ എടപ്പാളിലെ ഓട്ടോ ഡ്രൈവേഴ്സ്  പ്രതിഷേധിച്ചു


എടപ്പാൾ: പെട്രോൾ ഡീസൽ പാചകവാതക വിലവർധനവിൽ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എടപ്പാളിൽ നടന്ന പരിപാടി  എം എ നവാബ് ഉദ്ഘാടനം ചെയ്തു.രാജീവ് മാക്കോത്ത് അധ്യക്ഷത വഹിച്ചു, കാദർ എം വി, വേലായുധൻ, കാദർ കച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.