24 April 2024 Wednesday

എസ് ജെ എം നന്നംമുക്ക് റയ്ഞ്ച് പാഠപുസ്തക വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

ckmnews

എസ് ജെ എം നന്നംമുക്ക് റയ്ഞ്ച് പാഠപുസ്തക വർക്ക് ഷോപ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം : സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിൽ അഞ്ചാം ക്ലാസ് വരെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പന്താവൂർ ഇർശാദിൽ നടന്ന ട്രൈനിംഗ് ക്യാമ്പിൽ സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ നന്നംമുക്ക് റയ്ഞ്ചിലെ ഇരുപത്തിരണ്ട് മദ്രസകളിലെ ഉസ്താദുമാർ പങ്കെടുത്തു.മദ്രസ അധ്യാപക ക്ഷേമ ബോർഡ് ഡയറക്ടർ കെ സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു പൊതുപരീക്ഷ യിലെ വിജയികൾക്ക്  കേരള ഹസ്സൻ ഹാജി അവാർഡ് ദാനം നടത്തി. വി പി അബ്ദുല്ലത്തീഫ് മുസ്ലിയാർ ,  കെ പി ഉമർ സഖാഫി  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.കെ പി എം ബഷീർ സഖാഫി അധ്യക്ഷത വഹിച്ചു വാരിയത്ത് മുഹമ്മദലി , കെ എം ശരീഫ് ബുഖാരി, പി പി നൗഫൽ സഅദി, സി വി അബ്ദുൽ ജലീൽ അഹ്സനി പ്രസംഗിച്ചു.