24 April 2024 Wednesday

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി 'കളിമുറ്റം' വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ വിവിധതരം സേവന പ്രവർത്തനങ്ങൾ നടത്തി

ckmnews

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി

'കളിമുറ്റം' വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ  വിവിധതരം സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയായി.


ചങ്ങരംകുളം:കോവിഡ്  മഹാമാരിയുടെ പിടിയിലാണ്ട രണ്ട് വർഷം പ്രവർത്തനരഹിതമായിരുന്ന  മൂക്കുതല PCNGHS  സ്കൂൾ ക്യാമ്പസിന് പുതിയ വെളിച്ചം നൽകുന്ന ശുചീകരണ പ്രവർത്തനവുമായി 'കളിമുറ്റം' വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ സജീവമായി.കാലവർഷം കാടുപിടിപ്പിച്ച സയൻസ് ലാബ് കെട്ടിട പരിസരം ഉപയോഗപ്രദമാം വിധം വൃത്തിയാക്കി. പ്രധാന പ്രവേശന കവാടവും പരിസരവും  കല്ലുകൾ പാകി കോൺക്രീറ്റ് ചെയ്ത് വെള്ളം കെട്ടിനിൽക്കാതെ  യോഗ്യമാക്കുകയും ചെയ്തു കൂട്ടായ്മയുടെ പകരം വെക്കാനില്ലാത്ത നന്മനിറഞ്ഞ പ്രവർത്തനങ്ങളെ 

സ്കൂൾ പ്രധാനാധ്യാപിക രാധ ടീച്ചർ ഷണ്മുഖൻ മാഷ്  ശ്രീകാന്ത് മാഷ് തുടങ്ങിയവർ പ്രശംസിച്ചു.


PCNGHSS 85-86 അധ്യായന വർഷ പൂർവ്വ വിദ്യാർത്ഥികളുടെ കളിമുറ്റം  കൂട്ടായ്മ വി .വി ഗിരീഷന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ കൂട്ടായ്മയുടെ സെക്രട്ടറി ഇസ്മായിൽ,പ്രവർത്തനങ്ങളെ വിശദീകരിച്ചു  ട്രഷറർ റഷീദ് മൈക്രോ, വേലായുധൻ, അശോകൻ കാഞ്ഞൂർ കബീർ,നടവത് 

ടി എം എ ഗഫൂർ ബഷീർ സ്റ്റൈലോ സുരേഷ് കല്ലൂർമ അഷറഫ്പെരുമ്പാൾ ധർമ്മൻ ഗിരീഷ് പനമ്പാട് സുനിൽ തുടങ്ങി ഒട്ടനവധി കൂട്ടായ്മ പ്രവർത്തകർ പങ്കെടുത്തു .