18 April 2024 Thursday

മൊബൈൽ അബദ്ധത്തിൽ കൈയ്യിൽ നിന്നും വീണ് പൊട്ടി: പൊന്നാനിയിൽ പതിനാറുകാരൻ ആത്മഹത്യ ചെയ്തു.

ckmnews

മൊബൈൽ അബദ്ധത്തിൽ കൈയ്യിൽ നിന്നും വീണ് പൊട്ടി:

പൊന്നാനിയിൽ പതിനാറുകാരൻ ആത്മഹത്യ ചെയ്തു.


പൊന്നാനി:സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടിയ മനോവിഷമത്തിൽ പൊന്നാനി സ്വദേശിയായ പതിനാറുകാരൻ ആത്മഹത്യ ചെയ്തു.


പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം ( 16 ) ആണ് ആത്മഹത്യ ചെയ്തത്.മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു.ഇതോടെ രക്ഷിതാവ് ചീത്ത പറയുമെന്ന്  ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊന്നാനി എം ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന നിഷാം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

പോസറ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


( നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)