24 April 2024 Wednesday

സി.പി.ഐ.എം എടപ്പാൾ ഏരിയ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു

ckmnews


ചങ്ങരംകുളം:സി.പി.ഐ.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായി സി.പി.ഐ.എം എടപ്പാൾ ഏരിയ സമ്മേളനം നവംബർ 20,21 തീയ്യതികളിൽ ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ നടത്താൻ ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘ യോഗം തീരുമാനിച്ചു. സമ്മേളനത്തിൻ്റെ നടത്തിപ്പിനായി മംഗലത്തേരി നാരായണൻ നമ്പൂതിരി ചെയർമാനും ടി. സത്യൻ ജനറൽ കൺവീനറുമായ 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു.എം.അജയഘോഷ് സ്വാഗതം പറഞ്ഞ യോഗം ടി.സത്യൻ്റെ അധ്യക്ഷതയിൽ പി.ജ്യോതിഭാസ്‌ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികളായി സെമിനാറുകൾ,ഫുട്ബോൾ മത്സരം, സിനിമാ പ്രദർശനം എന്നിവ നടത്തുവാൻ തീരുമാനിച്ചു.എം.മുസ്തഫ,പി.വിജയൻ,എം.ബി.ഫൈസൽ, മംഗലത്തേരി നാരായണൻ നമ്പൂതിരി എന്നിവർ യോഗത്തിൽ സംസാരിച്ചു.