23 April 2024 Tuesday

സൈക്കിളിൽ ഇന്ത്യ ചുറ്റിയ നൗഫൽ മണി, വിശ്വ ഫോട്ടോഗ്രഫി അവാർഡ് നേടിയ അഭിലാഷ് വിശ്വ എന്നിവരെ ആദരിച്ചു

ckmnews


എടപ്പാൾ: സൈക്കിളിൽ ഇന്ത്യ ചുറ്റിയ നൗഫൽ മണി, വിശ്വ ഫോട്ടോഗ്രഫി അവാർഡ് നേടിയ അഭിലാഷ് വിശ്വ എന്നിവരെ ആദരിച്ചു.എടപ്പാളിലെ  ഫോട്ടോഗ്രാഫേർസ് കൂട്ടായ്മയായ 

ഫ്രീ ഫെയിംസ്  ൻ്റെ ആഭിമുഖ്യത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്.സൈക്കിളിൽ 98 ദിവസം കൊണ്ട് 5000 കിലോമിറ്ററിലധികം ഇന്ത്യയുടെ 14 വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് തിരിചെത്തിയ  ഫോട്ടോഗ്രാഫർ കൂടി ആയ  നൗഫൽ മണിയെയും, വിശ്വ ഫോട്ടോഗ്രഫി അവാർഡ് നേടിയ അഭിലാഷ് വിശ്വ യെയും ആണ് ഫ്രിഫെയിംസ് ൻ്റെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകർ ചേർന്ന് ആദരിച്ചത്.നാസർ എടപ്പാൾ സ്വാഗതം ചടങ്ങിൽ

പ്രശാന്ത് ബാലചന്ദ്രൻ അധ്യക്ഷനായി.രഘു സിംപിൾ , സന്തോഷ് ഫോട്ടോസ്കാൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.സക്കീർ ഓർക്കിഡ്, സത്താർ എടപ്പാൾ, രാജിവ് മിഥില തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.