20 April 2024 Saturday

ഹോമിയോപതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണോദ്ഘാടനം നടത്തി

ckmnews



എരമംഗലം - നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതിന്റെ  ഭാഗമായുള്ള  മുന്നൊരുക്ക പ്രവർത്തനങ്ങൾ  അവലോകനം  ചെയ്യുന്നതിന്  വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  തല വിദ്യാഭ്യാസ കമ്മിറ്റിയുടെ  (PEC ) രണ്ടാംഘട്ട യോഗം  ചേർന്നു.ചടങ്ങിൽ സ്കൂൾ  വിദ്യാർത്ഥികൾക്കായുള്ള  ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ  മരുന്ന് വിതരണത്തിന്റെ  പഞ്ചായത്ത് തല  ഉദ്ഘാടനവും  2020 -2021  വാർഷിക പദ്ധതിയിലുൾപ്പെട്ട  എസ് . സി . വിഭാഗത്തിലുൾപ്പെട്ട  വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  നിർവ്വഹിച്ചു .ആരോഗ്യ - വിദ്യാഭ്യാസ ചെയർമാൻ  സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു .  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , ഷരീഫ മുഹമ്മദ് , ഗ്രാമപഞ്ചായത്ത് അംഗം  ഹുസ്സൈൻ പാടത്തകായിൽ ,  സെക്രട്ടറി കെ. കെ . രാജൻ , ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു ,  അസിസ്റ്റന്റ് സെക്രട്ടറി ടി. കവിത , ബ്ലോക്ക്  പ്രോജക്ട് കോ - ഓർഡിനേറ്റർ ,ഡോ:ഹരിയാനന്ദകുമാർ , സി. ആർ. സി . കോ ഓർഡിനേറ്റർ  ഹേമ ടീച്ചർ , ഗ്രാമ പഞ്ചായത്ത്  വിദ്യഭ്യാസ നിർവ്വ ഉദ്യോഗസ്ഥൻ  മിനി ടീച്ചർ , യൂത്ത് കോ - ഓർഡിനേറ്റർ ഫാറൂഖ്  വെളിയംകോട്  തുടങ്ങിയവർ സംസാരിച്ചു.