25 April 2024 Thursday

എം ടി വാസുദേവൻ നായരുടെ 'കാലം' നോവൽ ചർച്ച

ckmnews


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതി തിവാര പുസ്തക ചർച്ചയിൽ എഴുപതാമത് പുസ്തകമായി ജ്ഞാനപീഠ ജേതാവ് എം ടി യു ടെ കാലം എന്ന നോവൽ ചർച്ച ചെയ്തു.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഈ കൃതിയുടെ സമകാലിക പ്രസക്തിയെ പറ്റിയും സുവർണ്ണ ജൂബിലി വർഷത്തിൽ അമ്പതാം പതിപ്പിൻ്റെ സ്വീകാര്യതയെക്കുറിച്ചും ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആ മുഖപ്രഭാഷണത്തിൽ വ്യക്തമാക്കി പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി .ഡോ എം നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. മനോഹരൻ പി എസ് ത്രിവിക്രമൻ നമ്പൂതിരി ബി രാജലക്ഷ്മി നളിനി പയ്യന്നൂർ പി വേണുഗോപാലൻ ചന്ദ്രിക രാമനുണ്ണി എവത്സല ടീച്ചർ കൃഷ്ണൻ നമ്പൂതിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പന്താവൂർ സ്വദേശിയായ കെ റഷീദ് റെഷി എന്ന പേരിൽ രചിച്ച ഞങ്ങളും നിങ്ങളും ഉണ്ടാകുന്നത് എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി