28 March 2024 Thursday

മികച്ച മാധ്യമ പ്രവർത്തകർക്കും മികച്ച കർഷകനും എടപ്പാൾ ലയൺസ് ക്ലബ്ബ് പുരസ്കാരം ഏർപ്പെടുത്തി

ckmnews


എടപ്പാൾ: മികച്ച മാധ്യമ പ്രവർത്തകർക്കും മികച്ച കർഷകനും എടപ്പാൾ ലയൺസ് ക്ലബ്ബ് പുരസ്കാരം ഏർപ്പെടുത്തി. എടപ്പാൾ 

 കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് മാദ്ധ്യമ പ്രവർത്തകർക്കും ഒരു കർഷകനുമാണ്  പുരസ്കാരം നല്കുക. അച്ചടി, ഓൺലൈൻ ,ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ സാമൂഹിക പ്രതിബദ്ധതയും മികവും പുലർത്തുന്ന വാർത്തകൾ പരിഗണിച്ചായിരിക്കും പുരസ്കാരം. 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള വാർത്തകളാണ് പരിഗണിക്കുക . എല്ലാവർഷവും ജനുവരി മാസത്തിൽ അപേക്ഷകൾ ക്ഷണിച്ച് ജൂറി വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും. ഫെബ്രുവരി മാസത്തിൽ പ്രത്യേക ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകൾ ചേർന്നുള്ള പ്രദേശത്തെ ഏറ്റവും മികച്ച കർഷകനായിരിക്കും ആ രംഗത്തെ പുരസ്കാരം.

 5001 രൂപയും ഫലകവുമാണ് സമ്മാനം.