25 April 2024 Thursday

ചങ്ങരംകുളം സ്വദേശിയായ ചുമട്ട് തൊഴിലാളിക്ക് തമിഴ്നാട്ടിൽ ജീവകാരുണ്യ പ്രവർത്തനത്തിന് അംഗീകാരം

ckmnews


ചങ്ങരംകുളം:ഐഎൻടിയുസി ചുമട്ട് തൊഴിലാളിയും ചങ്ങരംകുളം സ്വദേശിയായ കെബി ശിവദാസന് തമിഴ്നാട്ടിൽ ജീവകാരുണ്യ പ്രവർത്തനത്തിന് അംഗീകാരം.സ്വാതന്ത്ര്യ സമരസേനാനിയും പൊതുജന സേവകനുമായിരുന്ന പശുംപൊൻ  മുത്തുരാമലിംഗതേവരുടെ 114മത് ജന്മദിനത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിലെ ശങ്കരംകോവിലിലുള്ള “നദികൾ ട്രസ്റ്റ്‌”നടത്തിയ സാമൂഹ്യ - സാംസ്‌കാരിക - ജീവകാരുണ്യ  പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയിലാണ് കേരളത്തിൽനിന്നും ചങ്ങരംകുളം ഐഎൻടിയുസി ചുമട്ടുതൊഴിലാളിയും ജീവകാരുണ്യ പ്രവർത്തകനുമായ കെബി ശിവദാസനെ പുരസ്കാരം നൽകി ആദരിച്ചത്.ഇതിനോടകം കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശിവദാസനെ തേടി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്