29 March 2024 Friday

അടഞ് കിടക്കുന്ന എടപ്പാൾ സ്റ്റേഡിയം കായിക പ്രേമികൾക്കായി തുറന്ന് കൊടുക്കണം:യൂത്ത് ലീഗ്

ckmnews

അടഞ് കിടക്കുന്ന എടപ്പാൾ സ്റ്റേഡിയം കായിക പ്രേമികൾക്കായി തുറന്ന് കൊടുക്കണം:യൂത്ത് ലീഗ് 


എടപ്പാൾ :ഒരുപാട് കായിക കൂട്ടായ്മൾ കൊണ്ട് ശ്രദ്ധേയമായ എടപ്പാൾ സ്റ്റേഡിയം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്ന് വട്ടംകുളം ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയോഗം ആവിശ്യപെട്ടു.

കിഫ്‌ബിയിൽ നിന്നും 6.50 കോടി രൂപ മുടക്കി സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് കായിക പ്രേമികൾ പദ്ധതിയെ നോക്കി കണ്ടത്. എന്നാൽ നിർമാണം തുടങ്ങിയ അന്ന് മുതൽ അടഞ്ഞു കിടക്കുന്ന സ്റ്റേഡിയം പണി പൂർത്തിയായി വർഷം തികയുമ്പോഴും കായിക വിനോധങ്ങൾക്കായി തുറന്ന് കൊടുക്കാൻ കഴിയാത്ത ആശാസ്ത്രീയമായ നടപടികൾക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുന്നറീപ്പ് നൽകി.യോഗത്തിൽ വെച്ച് വട്ടംകുളം ടൗൺ യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി അംഗം ഉമ്മർ ടിയു യോഗം ഉദ്ഘാടനം ചെയ്തു.

തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ പിവി ഷുഹൈബ് ഹുദവി കമ്മിറ്റി  രൂപീകരണത്തിന് നേതൃത്വം നൽകി.

അനീഷ് പി എച്, അക്ബർ പിവി, സജീർ എംഎം, സക്കീർ എംകെ, അലി ചെറുകാട്, നൗഷാദ് ടിയു, ഫാസിൽ പിഎച്, കബീർ പാറമ്മൽ പ്രസംഗിച്ചു.

സജീർ എംഎം സ്വാഗതവും അലിയാർ ടിപി നന്ദിയും പറഞ്ഞു.


വട്ടംകുളം ടൗൺ യൂത്ത് ലീഗ് പുതിയ കമ്മിറ്റി ഭാരവാഹികളായി 

പ്രസിഡന്റ്‌ അലിയാർ ടിപി

വൈസ് പ്രസിഡന്റ്‌ എംവി റഊഫ്

റംസിൽ എൻ വി

ഹാഷിർ ടിപി ജനറൽ സെക്രട്ടറി  ഉമ്മർ എം എ ജോ. സെക്രട്ടറി മുഫാസിദ് നെട്ടത്ത്

ഫവാസ് ടിപി

മഹ്‌റൂഫ് പരിയാപ്പുറം 

ട്രഷറർ എംകെ മുഫസിർ

എന്നിവരെയും തെരഞ്ഞെടുത്തു