19 April 2024 Friday

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി

ckmnews

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി. ബീറ്റ് ബോക്‌സ് വച്ചതിലും, മ്യൂസിയം സന്ദർശിച്ചതിലും വിവരങ്ങൾ തേടി. ട്രാഫിക് ഐജി ലക്ഷ്മണിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തുലക്ഷ്മണും മോൻസനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മൺ മോൻസണിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു. നേരത്തെ വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തിടുക്കപ്പെട്ടുള്ള നടപടി.

മോൻസണിന് ഉന്നത പൊലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാൻ മോൻസൺ പൊലീസിന് നിർദേശം നൽകുന്ന ശബ്ദരേഖ  പുറത്ത് വിട്ടിരുന്നു. പരാതിക്കാരി ഇനി വിളിച്ചാൽ അസഭ്യം പറയണമെന്ന് ചേർത്തല സിഐ ശ്രീകുമാറിനോട് മോൺസൺ പറയുന്നു.