20 April 2024 Saturday

74-കാരന്‍ ലൈംഗികമായി പീഡിപ്പിച്ച പത്ത് വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍

ckmnews

ചങ്ങനാശ്ശേരി കുറിച്ചിയില്‍ 74-കാരന്റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടിയുടെ അച്ഛന്‍.

ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തിയിരുന്ന യോഗീ ദക്ഷന്‍  (74) ആണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. സാധനം വാങ്ങാനായി  കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു. 

കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം മൊബൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.