20 April 2024 Saturday

സിപിഐഎം ആലംകോട് ലോക്കൽ സമ്മേളനം സമാപിച്ചു

ckmnews



ചങ്ങരംകുളം: സിപിഐഎം ആലംകോട് ലോക്കൽ സമ്മേളനം സമാപിച്ചു. എൻ വി ഉണ്ണിയെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.ഞായറാഴ്ച കാലത്ത് വളയംകുളം എ പി പുരുഷോത്തമൻ നഗറിൽ നടന്ന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ബാലകൃഷണൻ പതാക ഉയർത്തി. കെ വി ഷെഹീർ സ്വാഗതം പറഞ്ഞു. റഷീദ് രക്തസാക്ഷി പ്രമേയവും ടി രാമദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങളായ സി രാമകൃഷ്ണൻ, വി വി കുഞ്ഞുമുഹമ്മദ്, പി വിജയൻ, എംബി ഫൈസൽ സംബന്ധിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായിഎൻ.വി.ഉണ്ണിടി. രാമദാസ്സി.എം. രാമചന്ദ്രൻഎം.പി. റഷീദ്ടി. അനിതവി. സുബ്രഹമണ്യൻ

സി. കെ. സുരേഷ് ബാബു

സി.കെ. പ്രകാശൻ

വി.വി. കരുണാകരൻ

എം.എ. റഫീക്ക്

എം.പി. ബാലകൃഷ്ണൻ

കെ.പി. രഘുനാഥൻ

ഷിഹാബ് മോസ്കോ 

ഷെഹീർ കെ വി എന്നിവരെ തിരഞ്ഞെടുത്തു.