24 April 2024 Wednesday

നിർദ്ധരരായ നിർമ്മാണ തൊഴിലാളികൾക്ക് സോനാരെ ഗ്രൂപ്പിന്റെ കൈത്താങ്ങ്

ckmnews


എരമംഗലം:ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സുദീർഘമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന അയിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോനാരെ ഗ്രൂപ്പിന്റെ രണ്ട് മെമ്പർ മാരായ ചെറവല്ലൂർ സ്വദേശികളായ നിർമ്മാണ തൊഴിലാളികൾക്കാണ് ചികിൽസാ സഹായം നൽകിയത്.ക്യാൻസർ രോഗിയായചന്ദ്രനും ഹൃദ് രോഗബാധിതനായ പ്രസാദിനുമാണ് തുക കൈമാറിയത്.അറമുഖൻ സോനാരെയുടെ അധ്യക്ഷതയിൽ

ഹരിപുക്കരത്തറ, ജയേഷ് കുവ്വക്കാട്ട്, ഷൺമുഖൻ കൊലവത്ര എന്നിവരാണ് തുക കൈമാറിയത്

പ്രവാസി മെമ്പർമാരായ

സുനിൽ ബേബിപടി, സലിംഗ്ലോബ് . റസാഖ് പരൂർ, വേണുമുക്കാല, അശോകൻ കൊലവത്ര എന്നിവർ ആശംസകൾ നേർന്നു.ഗ്രൂപ്പ് എല്ലാമാസവും സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നു വിതരണം അംബിക ചെമ്പാലയും മുകിൽവർണ്ണനും

നൽകി. മുൻ പോലീസ് ഓഫീസർ

വിവേകാന്ദനൻ സിഎ നന്ദി പ്രസംഗം നടത്തി