20 April 2024 Saturday

ബിജെപി പൊന്നാനി മണ്ഡലം ബൂത്ത് പ്രസിഡണ്ട് ഉപരി കർത്താക്കളുടെ യോഗം സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു

ckmnews

പൊന്നാനി:ബിജെപി പൊന്നാനി  മണ്ഡലം ബൂത്ത് പ്രസിഡണ്ട് ഉപരി കർത്താക്കളുടെ യോഗവും, ജില്ലാഓഫീസ് നിർമ്മാണത്തിലേക്കുള്ള തുക സമാഹരണത്തിൻ്റെ പൊന്നാനി മണ്ഡലത്തിൽ നിന്നുള്ള ആദ്യ തുകയുടെ - സ്വീകരണവും - ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനംചെയ്തു.കേരളത്തിലെ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ്  സംസ്ഥാന സർക്കാർ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ ജി വാര്യർപറഞ്ഞു.നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ടാണ് ഒരു കുഞ്ഞിനെ അമ്മയുടെ പക്കൽ നിന്ന്ബലമായി പിടിച്ചു കടത്തി കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു കേരളത്തിനുപുറത്ത് ഉത്തരേന്ത്യയിൽ ഏതെങ്കിലും സംസ്ഥാന ത്തായിരുന്നെങ്കിൽ പുരപ്പുറത്തു കയറി നിന്നു് സംസ്കാരിക നായകർ കൂകിയേനെയെന്നും കേരളത്തിലെ പോലീസ് പ്രവർത്തിക്കുന്നത്  ജോൺസൺ മാവുങ്കലിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.പ്രസ്തുത കേസിൽ 

കെ സുധാകരനെതിരെ കേസെടുക്കാത്തത് ഡി ഐ ജി അനിൽ കാന്തിന് കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ അദ്ദേഹത്തിന്റെഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആഗ്രയിൽ മത്സരിച്ച വ്യക്തിയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.യോഗത്തിൽ   

ബിജെപി പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ട്

പ്രസാദ് പടിഞ്ഞാക്കര അദ്ധ്യക്ഷത വഹിച്ചു.ടി ഗോപാലകൃഷ്ണൻ

കെ കെ സുരേന്ദ്രൻ

കെ പി മാധവൻ

ചക്കൂത്ത് രവീന്ദ്രൻ

കെയു പ്രഭാകരൻ

ശശി പറയ് രിക്കൽ

ഈ ജി ഗണേശൻ

കെപി മണികണ്ഠൻ എന്നിവർ സംസാരിച്ചു