18 April 2024 Thursday

തിരൂർ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ckmnews

തിരൂർ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.തിരൂർ പുറത്തൂർ ബോട്ട്ജെട്ടി റോഡിൽ താമസിക്കുന്ന കടവത്ത് അബ്ദുൽ റഊഫ് മകൻ റമീസ് (14) ൻ്റെ മൃതദേഹമാണ് പൊന്നാനി അഴിമുഖത്തു നിന്നും കണ്ടെത്തിയത്.ശനിയാഴ്ച വൈകീട്ട് റമീസും സുഹൃത്തുക്കളും ചേർന്ന് കളൂർ കുറ്റിക്കാട് കടവിൽ കുളിക്കുന്നതിനിടെ റമീസിനെ കാണാതാവുകയായിരുന്നു. രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.ഇന്ന് വൈകീട്ട് പൊന്നാനിയിലെ ആർ കെ ഫൈബർ വള്ളത്തിലുള്ളവരാണ് പൊന്നാനി അഴിമുഖം ഭാഗത്ത് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊന്നാനി കോസ്റ്റൽ പോലീസിൽ വിവരമറിയിച്ചു. കോസ്റ്റൽ പോലീസ് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു