29 March 2024 Friday

പൊന്നാനിയിൽ കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

ckmnews

പൊന്നാനിയിൽ കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പൊന്നാനി മുക്കാടി സ്വദേശി ഇബ്രാഹിം(40)ന്റെ മൃതദേഹമാണ് കണ്ണൂരിനും മാഹിക്കും ഇടയിൽ കടലിൽനിന്ന് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുക്കാടി സ്വദേശിയായ ഒരാളെ കൂടി ഇനിയും കണ്ടെത്താനുണ്ട്