24 April 2024 Wednesday

ഭിക്ഷാടകന് കോവിഡ്:എടപ്പാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍

ckmnews



എടപ്പാള്‍: ഭിക്ഷാടകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എടപ്പാളില്‍ ഓട്ടോ ഡ്രൈവറും,ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമടക്കം നിരവധി പേർ നിരീക്ഷണത്തിൽ.ജൂൺ 6 ശനിയാഴ്ചയാണ് എടപ്പാളിലെ ഭിക്ഷാടകനായ സേലം സ്വദേശി 70 കാരന് കൊവിഡ് സ്ഥിരീകരിച്ചത്.ഇയാളെ പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച എടപ്പാളിലെ ഓട്ടോ ഡ്രൈവറായ പുള്ളുവൻപടി സ്വദേശിയും, എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് P.P ബിജോയ്, മെമ്പർമാരായ വി.കെ.എ.മജീദ്, കെ.ശ്രീജേഷ് എന്നിവരും, പഞ്ചായത്തിലെ ചില ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.ഇയാളെ താമസിപ്പിച്ചിരുന്ന സംരക്ഷണകേന്ദ്രത്തിലേക്ക് കമ്യൂണിറ്റി കിച്ചണിൽനിന്ന് ഭക്ഷണമെത്തിക്കാനും, മറ്റും പോയിരുന്ന ഇവർ രോഗിയുമായി നേരിട്ടുള്ള സമ്പർക്കമുണ്ടായിട്ടില്ലെങ്കിലും, പല ചടങ്ങുകളിലും പങ്കെടുക്കുന്ന ഇവർ മറ്റുള്ളവർക്ക് ഭീഷണിയാകേണ്ടതില്ലെന്നതിനാലാണ് മുൻകരുതലെന്ന നിലയിൽ ഇവർ നിരീക്ഷണത്തിൽ പോയത്.ഇയാൾക്കൊപ്പം കേന്ദ്രത്തിലുണ്ടായിരുന്ന നാലുപേരെയും ടൗണിൽ അലഞ്ഞുനടന്നിരുന്ന മൂന്നുപേരെയും ഇതിന്റെ തുടർച്ചയായി പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്