28 March 2024 Thursday

നൗഫൽ മണിയാണ് സൈക്കിൾ റൈഡേഴ്സിന്റെ ഇന്നത്തെ ഹീറോ

ckmnews



എടപ്പാൾ ; നൗഫൽ മണിയാണ് സൈക്കിൾ റൈഡേഴ്സിന്റെ  ഇന്നത്തെ ഹീറോഏകദേശം 98 ദിവസം കൊണ്ട് 5000 കിലോമീറ്ററിലധികം ഇന്ത്യയുടെ 14 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ സൈക്കിൾ സവാരി നടത്തി തിരിച്ചെത്തിയിരിക്കുന്നത്  അദ്ദേഹത്തിലൂടെ ഓരോ റൈഡേഴ്സിന്റെയും വലിയ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത് ഇത് ഓരോ സൈക്കിൾ റൈഡേഴ്സിനും  വലിയ പ്രചോദനവും ആത്മവിശ്വാസവും നൽകുന്നു. എടപ്പാൾ സൈക്കിൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാദ്ദിക് സഫയുടെ നേതൃത്വത്തിൽ ക്ലബ് മെമ്പർമാരായ Dr റിയാസ് ,അരുൾ ജോഷി,ശ്യാംജിത്‌ മറ്റു മെമ്പർമാർ  കൂടി അദ്ദേഹത്തിന് പൊന്നാട അണിയിച്ച് മൊമെന്റോ  നൽകി ആദരിച്ചു.