24 April 2024 Wednesday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം:തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി മരിച്ചു

ckmnews


തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87-കാരൻ മരിച്ചു. ശ്വാസംമുട്ടലിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചയുടൻ മരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. 87-കാരൻ ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.