25 April 2024 Thursday

ശ്രമദാനമായി ക്ലാസ് മുറികൾ പെയിന്റ് ചെയ്ത് നൽകി സ്പാരോ പെയിന്റ് ടീം

ckmnews


എടപ്പാൾ: ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് ബ്ലോക്കിലെ ക്ലാസ്സുമുറികൾ  സ്പാരോ പെയിന്റേഴ്‌സ് ശ്രമദാനമായി പെയിന്റ് ചെയ്ത് നൽകി.

സ്കൂൾ തുറക്കുന്നതിനോട് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ സ്പാരോ അംഗങ്ങളായ 

എ.പി. അഷ്റഫ് , സുന്ദരൻ, രാജീവ്, മണി, ബൈജൂ , സറഫു, പ്രകാശൻ, അരവിന്ദൻ , റഷീദ് തുടങ്ങിയവർ മോഹൻ തലമുണ്ടയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് മുറികൾ പെയിന്റ് ചെയ്ത് നൽകിയത്.

പെയിന്റ് സംഭാവന ചെയ്ത് ഏഷ്യൻ ഹൈപ്പർ മാർക്കറ്റ്, സൗഭാഗ്യ വെഡ്ഡിംഗ് സെന്റർ,

4 ഹോംസ് ഒറ്റപ്പാലം എന്നിവർ പെയിന്റ് സംഭാവന ചെയ്ത് ഈ സദുദ്യമത്തിൽ പങ്കാളികളായി.