24 April 2024 Wednesday

മീലാദ് സന്ദേശ റാലി നടത്തി

ckmnews

മീലാദ് സന്ദേശ റാലി നടത്തി


ചങ്ങരംകുളം : തിരുനബി (സ) സഹിഷ്ണുതയുടെ മാതൃക എന്ന കാമ്പയിന്റെ ഭാഗമായി കാഞ്ഞിയൂർ തഅലീമുസ്വിബ് യാൻ മദ്രസയുടെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശറാലി നടത്തി.    വിദ്യാർത്ഥികളും അധ്യാ പകരും പ്രവാചക സ്നേഹികളും അണിനിരന്ന മീലാദ് റാലിക്ക്  മഹല്ല് ഖതീബ് സിദ്ധീഖ് സഖാഫി കാവനൂർ, അഷറഫ് മുസ് ലിയാർ, അനീർ മുസ് ലിയാർ, കെ വി ഇസ്മാഈൽ ഹാജി , കെ വി മുഹമ്മദ് ഹാജി, പി അശ്റഫ് , വി കെ നാഷാദ്,  കെ എം അലി മുഹമ്മദ് . കെ വി കുഞ്ഞിമോൻ  നേതൃത്വം നൽകി