18 April 2024 Thursday

എൻ.സി.എസ്.സി - പാവിട്ടപ്പുറം പ്രീമിയർ ലീഗ് തിങ്കളാഴ്ച ആരംഭിക്കും

ckmnews



ചങ്ങരംകുളം :പാവിട്ടപ്പുറം എൻ.സി.എസ്.സി ക്ലബ്ബ് സംഘടിപ്പിക്കുന്ന  പാവിട്ടപ്പുറം പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരം തിങ്കളാഴ്ച ആരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന ക്ലബ്ബ് ഭാരവാഹികളുടെ യോകത്തിലാണ് പാവിട്ടപ്പുറം പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട  കാര്യങ്ങൾ പ്രഖ്യാപിച്ചത്. ഈ വരുന്ന 25, 26 തീയതികളിൽ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ത്യൻ ഡിസേബിൾ ക്രിക്കറ്റ് ടീം താരം കരീം പാവിട്ടപ്പുറവും മുൻ കേരള സന്തോഷ്‌ ട്രോഫി താരം നവാസ് കോക്കൂരും ചേർന്ന് നിർവഹിക്കും. പാവിട്ടപ്പുറം പരിസരങ്ങളിൽ നിന്നായി 8 ടീമുകൾ മാറ്റുരക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിൽ  60 ഓളം താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങും. കളിക്കാരുടെ ലേലം വിളി ഞായറാഴ്ച എൻ.സി.എസ്. സി ക്ലബ്ബിൽ വെച്ച് നടക്കും.യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി ജിജീഷ് സ്വാഗതവും പ്രസിഡന്റ്  ഫഹീം അദ്ധ്യക്ഷതയും വഹിച്ചു. ട്രഷറർ ഫഹദ്, സൈഫു, നവാസ്, നവാസ് കൊച്ചി, ഷബീബ്, അൽഫാസ്, ആഷിക്, അജ്മൽ, അഫ്സൽ, സൽമാൻ, അൻവർ സാദിഖ് എന്നിവർ പങ്കെടുത്തു