25 April 2024 Thursday

സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

ckmnews

എടപ്പാൾ: പുള്ളുവൻ പടിയിൽ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ മണിക്കൂറുകൾക്കൊടുവിൽ പുറത്തെടുത്തു. നാട്ടുകാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. പൊന്നാനിയിൽ നിന്നും ഫയർഫോഴ്സ് ടീമെത്തിയാണ് എട്ടടിയോളം താഴ്ചയുള്ള ടാങ്കിൽ നിന്ന് പശുവിനെ രക്ഷപ്പെടുത്തിയത്. പുതുപ്പറമ്പിൽ സൈദലവിയുടെ പശുവാണ് അപകടത്തിൽപ്പെട്ടത്.എടപ്പാൾ കോലത്ര  കുന്നിൽ ശനിയാഴ്ച കാലത്തായിരുന്നു സംഭവം.