25 April 2024 Thursday

ജനകീയാസൂത്രണം ഇരുപത്തിയഞ്ചാം വാർഷികം: ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം: ജനകീയാസൂത്രണത്തിന്റെ 25 വാർഷികത്തിന്റെ ഭാഗമായി നന്നമുക്ക് ഗ്രാമ പഞ്ചായത്ത് ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒപി പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഹരി ആനന്ദ് കുമാർ മുഖ്യപ്രഭാക്ഷണം നടത്തി. ആരോഗ്യ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആശാവർക്കർ മാരെയും സ്റ്റാഫ് നേഴ്സുമാരെയും ചടങ്ങിൽ ആദരിച്ചു.