20 April 2024 Saturday

വർഷങ്ങൾക്ക് ശേഷം പന്തവൂരിൽ സംസ്ഥാനപാതയോട് ചേർന്നുള്ള കോലത്തു പാടത്തിലെ പത്തേക്കർ തരിശു നിലത്തിൽ കൃഷി ആരംഭിക്കുന്നു

ckmnews

എടപ്പാൾ: കോലോത്തു പാടത്തിൽ ശേഷിക്കുന്ന10 ഏക്കർ  തരിശു നിലത്തിൽ കൂടി കൃഷിയിറക്കുന്നു. പന്താവൂർ സ്വദേശികളായ സുഹൃത്തുക്കൾ ചേർന്നാണ് കൃഷിയിറക്കുന്നത്. ആദ്യപടി എന്നോളം ട്രാക്ടർ ഉപയോഗിച്ച് നിലം പാകപ്പെടുത്തി തുടങ്ങി.കോലൊത്തുപാടത്തിൽ 125 ഏക്കർ നിലവിൽ കൃഷി ചെയ്ത്  വരുന്നുണ്ടന്നും ശേഷിക്കുന്നതിൽ 10 ഏക്കർ കൂടിയാണ് വിപിൻ പള്ളിക്കരയും രതീഷ് മണക്കടവത്തും ചേർന്ന് കൃഷി ചെയ്യാൻ ഒരുങ്ങുന്നതെന്നും ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ആലങ്കോട് കൃഷിഭവനിൽ നിന്നും ഉണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച കൃഷി അസിസ്റ്റന്റ് സുബീഷ് പറഞ്ഞു.  സുഹൃത്ത് രതീഷുമായി ചേർന്നാണ് സംസ്ഥാന പാതയോട് ചേർന്നുള്ള പത്തേക്കറിൽ കൃഷി ആരംഭിക്കുന്നതെന്നും കൃഷിഭവന്റെ ഭാഗത്തു നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടന്നും യൂവ കർഷകനായ വിപിൻ പറഞ്ഞു.