23 April 2024 Tuesday

ചക്രവാതചുഴി നിലവിൽ കന്യാകുമാരിക്കു മുകളിൽ:കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത

ckmnews

ചക്രവാതചുഴി നിലവിൽ കന്യാകുമാരിക്കു മുകളിൽ:കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത

   

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ 25ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26 വരെ മറ്റ് ചില ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ കന്യാകുമാരിക്കു (തമിഴ്നാടിന്റെ തെക്കേ അറ്റം) മുകളിൽ സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴിയിൽ നിന്ന് മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ ഒക്ബോർ വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.