29 March 2024 Friday

തിയറ്ററുകൾ തിങ്കളാഴ്ച തുറക്കും; മലയാളം ചിത്രങ്ങളുടെ റിലീസ് വൈകും

ckmnews

തിയറ്ററുകൾ തിങ്കളാഴ്ച തുറക്കും; മലയാളം ചിത്രങ്ങളുടെ റിലീസ് വൈകും


തിങ്കളാഴ്ച തിയറ്ററുകള്‍ തുറക്കാനിരിക്കെ മലയാളം ചിത്രങ്ങളുടെ റിലീസ് വൈകും.ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ ആകും തിങ്കളാഴ്ച  പ്രദര്‍ശനത്തിനെത്തുക. തിയറ്റുകള്‍ തുറക്കാനിരിക്കെ മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകള്‍ ഇന്ന് ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തും. 


തിങ്കളാഴ്ച തിയറ്റര്‍ തുറക്കുമെങ്കിലും മലയാളം സിനിമകള്‍ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിയറ്റര്‍ തുറന്നാല്‍ ആദ്യം റിലീസ് ചെയ്യുെമന്ന് പ്രഖ്യാപിച്ചിരുന്ന അജഗജാന്തരം ഉള്‍പ്പടെ പല സിനിമകളുടെയും കാര്യത്തിലും സമാന അവസ്ഥയാണ്. പ്രേക്ഷകര്‍ എത്രകണ്ട് തിയറ്ററിലേക്ക് എത്തുമെന്നതും ആശങ്കയോടെയാണ് നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും കാണുന്നത്. 


ഒരു ഇടവേളയ്ക്ക് തിങ്കളാഴ്ച തിയറ്ററുകള്‍ തുറക്കുമ്പോള്‍ ജയിംസ് ബോണ്ട് സിനിമയായ നോ ൈടം ടു ഡൈ‌, വെനം ടു എന്നീ സിനിമകളാണ് പ്രദര്‍ശനത്തിന് എത്തുക. അതും നാമമാത്രമായ തിയറ്ററുകളില്‍. എന്നാലും ജെയിംസ് ബോണ്ട് ചിത്രം യുവാക്കളെ അടക്കം ആകര്‍ഷിക്കുമെന്ന  പ്രതീക്ഷയിലാണ് തിയറ്റര്‍ ഉടമകള്‍. 


ഈ സാഹചര്യം കൂടി കണക്കിലെടുത്ത് നാളെ  തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ ബോഡി കൊച്ചിയില്‍ ചേരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിനോദനികുതി എടുത്തുകളയാതെയും , തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കാതെയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് തിയറ്റര്‍ ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം സര്‍വീസ് ചാര്‍ജ് രണ്ട് രൂപയില്‍നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിരുന്നു