19 April 2024 Friday

ആലംകോട് സ്വദേശികളായ 2 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക്

ckmnews



ചങ്ങരംകുളം:ആലംകോട് സ്വദേശികളായ 2 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക്.ആലംകോട് സ്വദേശിയായ 45 കാരിക്കും 42 കാരനുമാണ്  ഇന്ന് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ കൂടെ ചെമ്മാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി 22 കാരന്‍,കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ അസം സ്വദേശി മഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.മെയ് 28ന് ചെന്നൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ നിലമ്പൂര്‍ എരിഞ്ഞാംപൊയില്‍ സ്വദേശി 22 കാരന്‍, മെയ് 26 ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയവരായ കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 59 വയസുകാരി,തിരൂര്‍ തലക്കാട് പുല്ലൂര്‍ സ്വദേശി 30 കാരന്‍, വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന 36 കാരന്‍,തിരൂര്‍ കരുവള്ളി സ്വദേശി 39 കാരന്‍, പരുതൂര്‍ സ്വദേശിയായ 26 കാരന്‍,മെയ് 26 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തവനൂര്‍ സ്വദേശി 50 കാരന്‍,മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുമ്പടപ്പ് വെന്നേരി പുന്നൂര്‍ക്കുളം സ്വദേശി 29 കാരന്‍,മെയ് 27 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയവരായ ആതവനാട് വെട്ടിച്ചിറ സ്വദേശി 41 കാരന്‍,തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 26 കാരന്‍,തിരൂര്‍ വളവന്നൂര്‍ സ്വദേശി 29 കാരന്‍,പെരുമണ്ണ ക്ലാരി സ്വദേശി 45 കാരന്‍,ചുങ്കത്തറ സ്വദേശി 42 കാരന്‍, മെയ് 28 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി സ്വദേശി 27 കാരന്‍,മെയ് 27 ന് അബുദബിയില്‍ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയവരായ മാറാക്കര സ്വദേശി 42 കാരന്‍,മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയവരായ കാളികാവ് സ്വദേശി 36 കാരന്‍,എ.ആര്‍ നഗര്‍ സ്വദേശി 43 കാരന്‍, പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി 46 കാരന്‍,കുറ്റിപ്പുറം സ്വദേശി 30 കാരന്‍, എടക്കര മുണ്ടേരി സ്വദേശിനിയായ 27 വയസുകാരി,ഈശ്വരമംഗലം സ്വദേശി 50 വയസുകാരന്‍,മെയ് 21 ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വഴിക്കടവ് സ്വദേശി 43 കാരന്‍,ജൂണ്‍ നാലിന് ഖത്തറില്‍ നിന്ന് കണ്ണൂരിലെത്തിയ കൂട്ടിലങ്ങാടി കുറുവ സ്വദേശി 43 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.