24 April 2024 Wednesday

ശിഹാബ് തങ്ങൾ സഹകരണ ഹോസ്പിറ്റൽ ഷെയർ സമാഹരണം ആലംകോട് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

ckmnews


ചങ്ങരംകുളം :തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയുടെ  ഷെയർ സമാഹരണത്തിന്റെ ആലങ്കോട് പഞ്ചായത്ത്‌ തല ഉദ്ഘാടനം എറവറാംകുന്ന് ശാഖാ മുസ്ലിം ലീഗ് ട്രഷറർ കുറ്റിയിൽ മൂസയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ഷെയർ സ്വീകരിച്ചു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗവും യു ഡി എഫ് ജില്ലാ കൺവീനറുമായ  അഷ്റഫ് കോക്കൂർ നിർവഹിച്ചു.ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട്  സികെ ബാപ്പിനു ഹാജി  അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ കമ്മറ്റി വൈസ്  ചെയർമാൻ കെ. ഇബ്രാഹിം ഹാജി, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം അബ്ദുള്ളക്കുട്ടി, പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, ഹോസ്പിറ്റൽ കമ്മിറ്റി സെക്രട്ടറി മുസമ്മിൽ,ചങ്ങരംകുളം മേഖലാ മുസ്ലിം ലീഗ് വർക്കിംഗ് പ്രസിഡണ്ട് സി. എം യൂസഫ്, മേഖലാ ജനറൽ സെക്രട്ടറി പി പി യൂസഫലി എന്നിവർ പ്രസംഗിച്ചു. ആലങ്കോട്  പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ സ്വാഗതവും ട്രഷറർ ഹമീദ് ചിയ്യാനൂർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എംകെ അൻവർ,  എം അബ്ബാസലി,  കെഎംഎ ജബ്ബാർ,മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ  സികെ അഷ്റഫ്, ഷബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന് ,യുണിറ്റ് മുസ്‌ലിം ലീഗ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു