29 March 2024 Friday

കെ റയിൽ ജനകീയ പ്രതിഷേധത്തിന് മുന്നിൽ സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വരും:പി.സുരേന്ദ്രൻ

ckmnews

കെ റയിൽ ജനകീയ പ്രതിഷേധത്തിന് മുന്നിൽ സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വരും:പി.സുരേന്ദ്രൻ


എടപ്പാൾ: കെ റയിൽപദ്ധതിയ്ക്കെതിരെ യുള്ള ശക്തമായ ജനകീയ ചെറുത്തു നില്പിന് മുന്നിൽ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വരുമെന്ന് പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ പ്രസ്താവിച്ചു.നടുവട്ടത്ത് നടന്ന വട്ടംകുളം പഞ്ചായത്ത് ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനവിരുദ്ധ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോയാൽ പോരാട്ടത്തിന്റെ മുന്നിൽ താനുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നടന്ന് വരുന്ന ശക്തമായ പ്രതിഷേധങ്ങൾ കണ്ടില്ലന്ന് നടിക്കാന്‍ സിപിഎം ന് കഴിയില്ലെന്നും പാർട്ടി സെക്രട്ടറി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നെല്ലിശ്ശേരി റോഡിൽ നിന്നാരംഭിച്ച പ്രകടനം നടുവട്ടം സെന്ററിൽ സമാപിച്ചു. ജനകീയ സമിതി ചെയർമാൻ അബ്ദു പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, ഡിസിസി സെക്രട്ടറി സിദ്ധീഖ് പന്താവൂർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌,എസ്.അലീന, എം. എ നജീബ്,പ്രഭാഷ്,  സുമിത്ര, അക്ബർ,അഷ്‌റഫ്‌ മാണൂർ, എം. കെ ഹൈദർ, ശാന്ത മാധവൻ എം.മാലതി എന്നിവർ പ്രസംഗിച്ചു.ഹസ്സൈനാർ നെല്ലിശ്ശേരി സ്വാഗതവും ഫസീല സജീബ് നന്ദിയും പറഞ്ഞു.